മിലിറ്ററി നഴ്‌സിങ് സര്‍വ്വീസ് 2019 - വനിതാ
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
മിലിറ്ററി
നഴ്‌സിങ് സര്‍വ്വീസ് 2019
അപേക്ഷിക്കാം. 4 വര്‍ഷം
ദൈര്‍ഘ്യമുള്ള ബിഎസ്‌സി കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കോളേജസ് ഓഫ്
നഴ്‌സിങ് ഓഫ് ആര്‍മ്ഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വ്വീസിലേക്കാണ് അപേക്ഷ
ക്ഷണിച്ചിരിക്കുന്നത്. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
വനിതകള്‍ക്ക്
മാത്രമാണ് മിലിറ്ററി നഴ്‌സിങ് സര്‍വ്വീസിലേക്ക് അപേക്ഷിക്കാനാവൂ. 1994 ഒക്‌ടോബര്‍
1 നും 2002
സെപ്റ്റംബര്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം.
കൂടാതെ പന്ത്രണ്ടാം ക്ലാസോ (ഫിസിക്സ്, കെമിസ്റ്ററി, ബയോളജി)
തുല്യമായ പരീക്ഷയോ ആദ്യ ശ്രമത്തില്‍ വിജയിച്ചിരിക്കണം.
കൂടാതെ
ഇംഗ്ലീഷ് പരീക്ഷയക്ക് 50% മാര്‍ക്ക്
നേടിയിരിക്കണം.
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30.ആകെയുള്ള
160 സീറ്റ്.
വിശദ
വിവരങ്ങള്‍ക്ക് //www.joinindianarmy.nic.in എന്ന
വെബ്സൈറ്റ് സന്ദര്‍ശിക്കുക.
0 comments:
Post a Comment